2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബൈ..ബൈ….മുംബൈ ഇന്ത്യന്‍സ്; പ്ലേ ഓഫ് ലൈനപ്പ് തയാറായി

അബൂദബി: ഐ.പി.എല്ലിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് സഡന്‍ ബ്രേക്കിട്ട് മുംബൈന്‍ ഇന്ത്യന്‍സ്. ഇന്നലെ നടന്ന അവാസന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഹൈദരാബാദിനെതിരേ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയതോടെയാണ് മുംബൈ പ്ലേ ഓഫ് സ്വപ്‌നം കണ്ടെങ്കിലും മുംബൈ പുറത്തിരിക്കേണ്ട സ്ഥിതിയായി.

അവസാന ഗ്രൂപ്പ് മത്സരവും തീര്‍ന്നതോടെയാണ് പ്ലേ ഓഫ് ലൈനപ്പ് തയാറായി. ടൂര്‍ണമെന്റില്‍ ഇന്ന് രണ്ട് മത്സരമാണ് നടന്നത്. ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിന് ആര്‍.സി.ബി ഡല്‍ഹിയെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 43 റണ്‍സിന് ഹൈദരാബാദിനെ പരാജയപ്പെടുത്തി. ഞായറാഴ്ച നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ ഡല്‍ഹി ചെന്നൈയെ നേരിടും.

തിങ്കളാഴ്ച നടക്കുന്ന രണ്ടാം പ്ലേ ഓഫില്‍ ആര്‍.സി.ബി കൊല്‍ക്കത്തയെ നേരിടും. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഹൈദരാബാദിനെതിരേ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയെങ്കിലും മുംബൈക്ക് പ്ലേ ഓഫില്‍ കടക്കാനായില്ല. 200 ന് മുകളില്‍ സ്‌കോര്‍ അനുവാര്യമായിരുന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് മുംബൈ അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. ഹൈദാരാബാദിനെ 171 റണ്‍സിനോ അതിനു മുകളിലുള്ള മാര്‍ജിനിലോ പരാജയപ്പെടുത്തിയാല്‍ മുംബൈക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടായിരുന്നുള്ളു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.