മുംബൈ: മുംബൈയിലെ ഹോട്ടലിന് തീപിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. സാന്താക്രൂസ് ഏരിയയിലെ ഗാലക്സി ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ വി.എൻ ദേശായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോട്ടലിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. റൂം നമ്പർ 103, 203 എന്നിവയിലെ ഇലക്ട്രിക് വയറിംഗ്, ഇലക്ട്രിക് ഇൻസ്റ്റാളേഷൻ, സ്പ്ലിറ്റ് എസി യൂണിറ്റ്, കർട്ടൻ, മെത്തകൾ, തടി ഫർണിച്ചറുകൾ മുതലായവയിൽ തീപിടിത്തമുണ്ടായതായി മുംബൈ അഗ്നിശമന സേന (എംഎഫ്ബി) റിപ്പോർട്ട് ചെയ്തു.
തീപിടിത്തം അറിഞ്ഞയുടനെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Comments are closed for this post.