മുംബൈ: വാതിലിന് സമീപം ചെരിപ്പ് വെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ദമ്പതിമാര്‍ അയല്‍ക്കാരനെ കൊലപ്പെടുത്തി. മുംബൈയിലെ താനയിലാണ് സംഭവം. താനെ നയാനഗറില്‍ താമസിക്കുന്ന അഫ്‌സര്‍ ഖാത്രി(54)യെയാണ് അയല്‍ക്കാരായ ദമ്പതിമാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഒളിവിലാണ്.
ദമ്പതികളും അഫ്‌സര്‍ ഖാത്രിയും തമ്മില്‍ വാതിലിന് സമീപം ചെരിപ്പുകള്‍ വെക്കുന്നതിനെച്ചൊല്ലി നിരന്തരം വഴക്കുണ്ടാക്കാറുണ്ടെന്ന് മുംബൈ പൊലിസ് പറഞ്ഞതായി ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച്ച രാത്രിയിലും അത്തരത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു.
Comments are closed for this post.