2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രവൃത്തി പരിചയം പ്രശ്‌നമല്ല; ബിരുദധാരികളെ മള്‍ട്ടിനാഷണല്‍ കമ്പനി വിളിക്കുന്നു, ഇപ്പോള്‍ അപേക്ഷിക്കാം

ബിരുദധാരികളെ മള്‍ട്ടിനാഷണല്‍ കമ്പനി വിളിക്കുന്നു

നിങ്ങള്‍ ഒരു ബിരുദധാരിയാണോ എങ്കില്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ അവസരം. ഇലക്ട്രിഫിക്കേഷന്‍,ഓട്ടോമേഷന്‍ കമ്പനിയായ ഐബിബി ലിമിറ്റിഡിലാണ് അവസരം.

ലിമിറ്റഡ് ഫിനാന്‍ഷ്യല്‍ സ്‌പെഷ്യലിസ്റ്റ് അക്കൗണ്ട് റിസീവബിള്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കമ്പനിയുടെ ബംഗളൂരുവിലുള്ള ഫിനാന്‍സ് സര്‍വീസ് ബിസിനസിന്റെ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ് ഓപ്പറേഷന്‍ ഡിവിഷനിലാണ് അവസരം. ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആവശ്യമായ യോഗ്യതകള്‍ പരിശോധിക്കാം.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ലെ സൂറിച്ചിലാണ് കമ്പനിയുടെ ആസ്ഥാനമെങ്കിലും ബംഗളൂരുവിലെ ഓഫിസിലാണ് അവസരം.130ലധികം വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള കമ്പനിക്ക് 105,000 ജീവനക്കാരുണ്ട്.

കമ്പനിയുടെ ഉല്‍പ്പന്ന ശ്രേണിയില്‍ പവര്‍ ഉല്‍പ്പന്നങ്ങള്‍, പവര്‍ സിസ്റ്റങ്ങള്‍, ഓട്ടോമേഷന്‍ ഉല്‍പ്പന്നങ്ങള്‍, പ്രോസസ് ഓട്ടോമേഷന്‍ & റോബോട്ടിക്‌സ് എന്നിവ ഉള്‍പ്പെടുന്നു.

ഫിനാന്‍ഷ്യല്‍ സ്‌പെഷ്യലിസ്റ്റ് അക്കൗണ്ട് റിസീവബിള്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിനുപുറമേ ഫിനാന്‍ഷ്യല്‍ സെക്ടറില്‍ മാസ്റ്റര്‍ ഡാറ്റ അനലിസ്റ്റ് ഒഴിവിലേക്കും ഫിനാന്‍സ്, കൊമേഴ്‌സ് ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇത്തരത്തിലുള്ള നിരവധി ഒഴിവുകള്‍ കമ്പനിയിലുണ്ട്. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട്, ഡിജിറ്റല്‍, എന്‍ജിനീയറിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ഇന്‍ഫര്‍നേഷന്‍ സിസ്റ്റംസ്, ഇന്റേണല്‍ ഓഡിറ്റ്, ലീഗല്‍, മാനുഫാക്ചറിംഗ്, ഓപ്പറേഷന്‍ തുടങ്ങി 18 വിഭാഗങ്ങളില്‍ തൊഴിലവസരങ്ങളുണ്ട്. ഈ തൊഴിലവസരങ്ങള്‍ എബിബിയുടെ ഇന്ത്യന്‍ വെബ്‌സൈറ്റിലെ കരിയര്‍ ഭാഗത്ത് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

യോഗ്യതകള്‍

അക്കൗണ്ടിംഗ്, ഫിനാന്‍സ് അല്ലെങ്കില്‍ കൊമേഴ്‌സ് എന്നിവയില്‍ ബിരുദമോ അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഓര്‍ഡര്‍ ടു ക്യാഷ് പ്രോസസ്, മാസ്റ്റര്‍ ഡാറ്റ, കളക്ഷന്‍ മാനേജ്‌മെന്റ്, റിപ്പോര്‍ട്ടിംഗ് ആന്‍ഡ് അക്കൗണ്ടിംഗ് എന്നിവയില്‍ 0 മുതല്‍ 2 വര്‍ഷം വരെ പ്രവൃത്തി പരിചയം ആവശ്യമാണ്. എസ്എപി ഇആര്‍പി സോഫ്റ്റ്‌വെയറിലുള്ള പരിചയം, ഏത് ഷിഫ്റ്റ് സമയത്തിനും വേണ്ടി ചെയ്യുന്നതിലുള്ള വഴക്കം എന്നിവ ആവശ്യമാണ്.
എംഎസ് ഓഫീസ് സ്യൂട്ടില്‍ പ്രാവീണ്യമുണ്ടാരിക്കണം. മികച്ച ആശയ വിനിമയ കഴിവും പ്രധാനമാണ്.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള https://careers.abb/india/en/home ഈ ലിങ്ക് വഴിയാണ് ജോലിക്ക് അപേക്ഷിക്കേണ്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.