2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കെ.പി.സി.സി ചിന്തന്‍ ശിബിരം: മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും പങ്കെടുക്കില്ല

കോഴിക്കോട്: വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും ചിന്തന്‍ ശിബിരില്‍ പങ്കെടുക്കില്ല. പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു. ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല.

ചിന്തിന്‍ ശിബിരിന് കോഴിക്കോട്ട് ഇന്ന് തുടക്കമാവുകയാണ്. സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസം നീളുന്ന ചിന്തന്‍ ശിബിറില്‍ ചര്‍ച്ചയാകും. രാവിലെ 9.30 ന് കെ സുധാകരന്‍ പതാക ഉയര്‍ത്തും. രാവിലെ 10 ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. സംഘടനാ നവീകരണം ഉള്‍പ്പെടെയുള്ള അഞ്ച് റിപ്പോര്‍ട്ടുകളിന്‍മേല്‍ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിശദമായ ചര്‍ച്ച ഉണ്ടായേക്കുമെന്നാണ് വിവരം.

കെ.പി.സി.സി ഭാരവാഹികള്‍ക്കു പുറമേ ഡി.സി.സി പ്രസിഡന്റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200 ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ പങ്കെടുക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.