
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഹർജികളില്‍ സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ഉന്നതതല യോഗത്തില്‍ തീരുമാനം. കേരളത്തിനും തമിഴ്നാടിനും യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങള്‍ പ്രത്യേകം സുപ്രീംകോടതിയെ അറിയിക്കും. റൂള്‍ കർവ്, ഗെയ്റ്റ് ഓപ്പറേഷൻ അടക്കമുള്ള നാല് വിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും യോജിപ്പുണ്ട്.
അതേസമയം, സുരക്ഷ അടക്കമുള്ള വിയോജിപ്പുള്ള വിഷയങ്ങള്‍ പ്രത്യേകം കോടതി അറിയിക്കാനും തീരുമാനമായി. ഫെബ്രുവരി രണ്ടാം വാരം അന്തിമവാദം ആരംഭിക്കാനിരിക്കെ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പരിഗണന വിഷയങ്ങളില്‍ തീരുമാനമെടുത്തത്.