2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നവംബര്‍ 11 വരെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 11 വരെ 139.50 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രിംകോടതിയുടെ നിര്‍ദേശം. നവംബര്‍ 11 ന് കേസ് വീണ്ടും പരിഗണിക്കും. റൂള്‍ കര്‍വിനെക്കുറിച്ച് കേരളം ഉന്നയിച്ച തര്‍ക്കത്തില്‍ വിശദമായ വാദം കേള്‍ക്കും. റൂള്‍ കര്‍വ് തര്‍ക്കത്തില്‍ നവംബര്‍ ഒന്‍പതിനകം കേരളം വിശദമായ സത്യവാങ്മൂലം നല്‍കണം.

മേല്‍നോട്ട സമിതി നിശ്ചയിച്ച റൂള്‍ കേര്‍വ് തമിഴ്നാടിന്റെ താത്പര്യത്തിന് അനുസരിച്ചാണ് തയ്യാറാക്കിയതെന്നായിരുന്നു കേരളത്തിന്റെ പ്രധാന വാദം. കേരളത്തില്‍ വടക്കുകിഴക്കന്‍ കാലവര്‍ഷം ശക്തമാണ്. അതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അത് ഡാമിന്റെ ബലക്ഷയത്തിന് കാരണമാകുമെന്നും കേരളം വാദിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.