ഇടുക്കി: പാതിരാത്രിയില്‍ ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും തമിഴ്‌നാട് സര്‍ക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്ന് എം.എം മണി. തമിഴ്‌നാട് അണക്കെട്ട് രാത്രിയില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എം.എം മണി തമിഴ്‌നാടിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെയും എം.എം മണി പ്രതികരിച്ചു. ‘കോണ്‍ഗ്രസുകാര്‍ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. നിലവില്‍ സമരമിരിക്കുന്ന എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വീട്ടില്‍ പോയിരുന്നു സമരം ചെയ്താല്‍ മതിയെന്നും എം.എം മണി പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്നും തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നേരത്തെയും മണി മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും ജലബോംബാണെന്നുമുള്ള പരാമര്‍ശം നടത്തിയിരുന്നു.
Comments are closed for this post.