2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മഹാദുരന്തം; ഡാം ഡീക്കമ്മിഷന്‍ ചെയ്യണമെന്ന് കേരളം സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രിംകോടതിയില്‍. 5 ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് മുല്ലപ്പെരിയാര്‍ ഡാം ഡികമ്മിഷന്‍ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് തയ്യാറാക്കിയ 138 അടി റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രിം കോടതിയെ അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ കഴിയില്ല. കേരളത്തിന്റെ നിലപാട് മേല്‍നോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് ആണ് നിലപാട് കോടതിയില്‍ എഴുതി നല്‍കിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നാണ് മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചിട്ടില്ല എന്ന് കേരളം ആരോപിക്കുന്നു. തങ്ങളുടെ വിയോജനക്കുറിപ്പും സുപ്രിംകോടതിക്ക് സമിതി കൈമാറിയിട്ടില്ല എന്നും കേരളം ആരോപിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.