തൊടുപുഴ: മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. 142 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. സ്പില്‍വേയുടെ ഷട്ടറുകള്‍ അടച്ചതോടെയാണ് വീണ്ടും ജലനിരപ്പുയര്‍ന്നത്. ഇതോടെ രണ്ട് ഷട്ടറുകള്‍ തുറന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ഇതോടെ ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുവരെ തമിഴ്‌നാട് ഒന്‍പത് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. 1.60 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ മുല്ലപ്പെരിയാറില്‍ നിന്നും ഒഴുക്കി വിടുന്നത്. അതേ സമയം മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതില്‍ കേരളം തമിഴ്‌നാടിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴുക്കികളയണം. നിലവില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ആര്‍.ഡി.ഒ, പീരുമേട് ഡിെൈവസ്പി, ഫയര്‍ഫോഴ്‌സ് എന്നി സംവിധാനങ്ങള്‍ തയ്യാറാണ്.
Comments are closed for this post.