
അന്താരാഷ്ട്ര തലത്തില്‍ മുകേഷ് അംബാനിക്ക് കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിച്ച് ജിയോ. ഫോബ്സിന്റെ ‘ഗ്ലോബല്‍ ഗെയിം ചേഞ്ചേര്സ്’ പട്ടികയില്‍ മുന്‍നിരയിലും ഇന്ത്യയില്‍ നിന്നുള്ള ഏക വ്യവസായിയും ആയി മാറിയിരിക്കുകയാണ് അംബാനി.
കോടിക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിക്കുകയും വ്യവസായം മറ്റൊരു തലത്തിലേക്ക് മാറ്റിക്കുറിക്കുകയും ചെയ്തവരെ പെടുത്തിയുള്ള പട്ടികയിലാണ് ഒന്നാം സ്ഥാനത്തു തന്നെ അംബാനി ഇടംപിടിച്ചത്. 25 പേരുടെ പട്ടികയാണ് ഫോബ്സ് മാസിക തയ്യാറാക്കിയത്.
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് രംഗത്ത് ജിയോ ഉണ്ടാക്കിയ മാറ്റം പരിഗണിച്ചാണ് അംബാനിയെ തെരഞ്ഞെടുത്തത്.
ഹോം അപ്ലയന്‍സ് കമ്പനിയായ ഡൈസണിന്റെ സ്ഥാപകന്‍ ജെയിംസ് ഡൈസണ്‍, യു.എസ് നിക്ഷേപ കമ്പനി ബ്ലാക്റോക്കിന്റെ സഹസ്ഥാപകന്‍ ലാറി ഫിങ്ക്, സഊദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്, സ്നാപ് സഹസ്ഥാപകന്‍ ഇവാന് സ്പീഗല്‍ തുടങ്ങിയവരും പട്ടികയുടെ മുന്‍പന്തിയിലുണ്ട്.