
മുംബൈ: ഫോബ്സ് മാസികയുടെ ലോക കോടീശ്വര പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്തേ പിന്തള്ളപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു അംബാനി. ആസ്തിയില്‍ നിന്ന് 6.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 71.5 ബില്യണ്‍ ഡോളറായതോടെയാണ് മൂന്നു സ്ഥാനം നഷ്ടപ്പെട്ടത്.
രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടതോടെയാണ് അംബാനിയുടെ ആസ്തിയില്‍ കുറവുണ്ടായത്. രണ്ടാം പാദഫലം ഓഹരിവിപണിയില്‍ ഒന്‍പതു ശതമാനത്തിന്റെ ഇടിവുണ്ടാക്കി. ഇതാണ് മൊത്തം ആസ്തിയിലും വലിയ രീതിയില്‍ ബാധിച്ചത്.
ബി.എസ്.ഇയില്‍ കമ്പനിയുടെ ഓഹരിവില 8.62 ശതമാനം താഴ്ന്ന് 1,877 രൂപയായി. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ 1.2 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. മൊത്തം 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണിമൂല്യം.