
ഇന്ത്യയിലെ ആദ്യ 20 സമ്പന്നരുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ് ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമന്. 38 ബില്യണ്‍ ഡോളറാണ് ആസ്തി.
അസിം പ്രേംജിയാണ് പട്ടികയില്‍ രണ്ടാമതുള്ളത് (19 ബില്യണ്‍ ഡോളര്‍). ഹിന്ദുജ ബ്രദേര്‍സ് മൂന്നാമതും (18.4 ബില്യണ്‍ ഡോളര്‍), ലക്ഷ്മി മിത്തല്‍ നാലാമതും (16.5 ബില്യണ്‍ ഡോളര്‍), പല്ലോഞ്ചി മിസ്ത്രി (16 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പിന്നാലെയുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ തോഴനായ ഗൗതം അദാനി പട്ടികയില്‍ 10-ാം സ്ഥാനത്തുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. പതഞ്ജലി മേധാവി ആചാര്യ ബാലകൃഷ്ണ 19-ാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്. മോദി അധികാരത്തിലേറും മുന്‍പ് പട്ടികയുടെ അടുത്തുപോലും ഇല്ലാതിരുന്നവരാണ് ഇവര്‍ രണ്ടുപേരും.
ഗോദ്റെജ് ഫാമിലിയാണ് ആറാം സ്ഥാനത്ത്. ശിവ നഡാര്‍ (7), കുമാര്‍ ബിര്‍ള (8), ദിലീപ് സാംഗ്വി (9) എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലെ മറ്റു പേരുകള്‍.