2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അല്ലാമാ ഇഖ്ബാലിനേയും സിലബസില്‍ നിന്നും ഒഴിവാക്കി; തീരുമാനവുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റി

muhammad allama iqbal dropped from syllabus

ഡല്‍ഹി: സാരെ ജഹാംസെ അച്ഛാ എന്ന വിഖ്യാതമായ ഗാനത്തിന്റെ രചയിതാവായ, കവിയും ചിന്തകനുമായ മുഹമ്മദ് ഇഖ്ബാലിനെ ഡല്‍ഹി സര്‍വകലാശാല സിലബസില്‍ നിന്നും ഒഴിവാക്കി.ഡല്‍ഹി സര്‍വകലാശാലയുടെ അക്കാദമിക്ക് കൗണ്‍സിലാണ് പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്നും അല്ലാമ ഇഖ്ബാല്‍ എന്ന മുഹമ്മദ് ഇഖ്ബാലിനെ ഒഴിവാക്കിയത്.1877ല്‍ സിയാല്‍ക്കോട്ടില്‍ ജനിച്ച അദേഹം പാകിസ്ഥാന്റെ ദേശീയ കവിയും, പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ആശയത്തിന് തുടക്കമിട്ടയാള്‍ എന്ന നിലയിലും അറിയപ്പെടുന്നുണ്ട്.

‘മോഡേണ്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന ബി.എ ആറാം സെമസ്റ്ററിന്റെ പാഠഭാഗത്ത് നിന്നുമാണ് മുഹമ്മദ് ഇഖ്ബാലിനെ സര്‍വകലാശാല നീക്കം ചെയ്തത്.അതേസമയം പുതിയ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിഭജനത്തില്‍ ജിന്നയെ മുസ്‌ലിം ലീഗിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന മുഹമ്മദ് ഇഖ്ബാലിനും പങ്കുണ്ടെന്നും, പാകിസ്ഥാന്റെ ദാര്‍ശനിക പിതാവ് എന്ന രീതിയിലാണ് മുഹമ്മദ് ഇഖ്ബാല്‍ അറിയപ്പെടുന്നതെന്നുമാണ് എ.ബി.വി.പി ആരോപിക്കുന്നത്.

Content Highlights:-muhammad allama iqbal dropped from syllabus


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.