മംഗളുരു: കനത്ത മഴയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് കൊങ്കണ്‍ പാതയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിനു സമീപമാണ് ഇന്നു രാവിലെ മണ്ണിടിഞ്ഞത്.
ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ പെട്ട ഭാഗമാണിത്. മീറ്ററുകളോളം പാളം പൂര്‍ണമായി മണ്ണിനടിയിലായി. റെയില്‍വേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകര്‍ന്നു. സമീപത്തെ സുരക്ഷാഭിത്തിക്കും തകരാറുണ്ട്.
മണ്ണ് നീക്കി തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയൂ. മേഖലയില്‍ പെയ്യുന്ന കനത്ത മഴ, മണ്ണ് നീക്കാനുള്ള ശ്രമത്തെ ബാധിക്കുന്നുമുണ്ട്.
Comments are closed for this post.