2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എം.ടെക് കോഴ്സ് അപേക്ഷ

എം.ടെക് കോഴ്സ് അപേക്ഷ

തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജ് ഐ.ഐ.ടികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി ട്രാന്‍സ്ലേഷണല്‍ എന്‍ജിനീയറിങ് എം.ടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏതു ബ്രാഞ്ചില്‍ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവര്‍ക്കും അപേക്ഷിക്കാം.
ഐ.ഐ.ടി, എന്‍.ഐ.ടികളില്‍ ഇന്റേണ്‍ഷിപ് ചെയ്യാനുള്ള അവസരവും കോഴ്സ് മുഖേന ലഭിക്കും. ഏതാനും സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.


സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സംവരണ ആനുകൂല്യം ഈ കോഴ്സിനും ബാധകമാണ്. ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് എ.ഐ.സി.ടി.ഇയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. അവസാന തീയതി 10. വിശദവിവരങ്ങള്‍ക്ക്: www.tplc.gecbh.ac.in, www.gecbh.ac.in, 7736136161, 9995527866, 9995527865.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.