കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.പി.എം സംഘപരിവാറിന് പരവതാനി വിരിക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. നിലവില്‍ സിന്റിക്കേറ്റിന്റെ കാലാവധി മാര്‍ച്ച് അഞ്ചിന് കഴിയുമെന്ന നിലക്ക് ഇലക്ഷന്‍ നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ഇടത് ഭരണകൂടത്തിന്റെ ചുമതലയാണ്.
ഇടത് സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സിനെ ഗവര്‍ണര്‍ എതിര്‍ത്തതോടെ ഇനി മാര്‍ച്ച് 6 ന് ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാണ്. സംഘപരിവാര്‍ അടുക്കളയായി മാറിയ ഗവര്‍ണറുടെ രാജ്ഭവനിലേക്ക് സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് എത്തിക്കാതിരിക്കാനുള്ള സാമാന്യ യുക്തി സി.പി.എം കാണിക്കണമായിരുന്നു.ആരിഫ് മുഹമ്മദ് ഖാന്‍ എന്ന സംഘപരിവാറുകാരനില്‍ നിന്ന് എന്ത് അമൃത് ലഭിക്കുമെന്ന് കരുതിയാണ് കാര്യങ്ങള്‍ ഇത്രയും നീട്ടി കൊണ്ട് പോയതെന്നും നവാസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.പി.എം സംഘപരിവാറിന് പരവതാനി വിരിക്കുന്നു.
നിലവില്‍ സിന്റിക്കേറ്റിന്റെ കാലാവധി മാര്‍ച്ച് അഞ്ചിന് കഴിയുമെന്ന നിലക്ക് ഇലക്ഷന്‍ നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ഇടത് ഭരണകൂടത്തിന്റെ ചുമതലയാണ്.
ഇത് വരെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതെ നിയമസഭയില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്ന് കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പൂര്‍ണമായും ചുകപ്പണിയിക്കാം എന്ന സി.പി.എമ്മിന്റെ അധികാര മോഹം എത്തിനില്‍ക്കുന്നത്, ആദ്യമായി ആര്‍.എസ്.എസ് ന് പങ്കാളിത്വമുള്ള
സിന്റിക്കേറ്റ് ഭരണത്തിലേക്കാണ്.
ഇടത് സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സിനെ ഗവര്‍ണര്‍ എതിര്‍ത്തതോടെ ഇനി മാര്‍ച്ച് 6 ന് ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാണ്.
സംഘപരിവാര്‍ അടുക്കളയായി മാറിയ ഗവര്‍ണറുടെ രാജ്ഭവനിലേക്ക് സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് എത്തിക്കാതിരിക്കാനുള്ള സാമാന്യ യുക്തി സി.പി.എം കാണിക്കണമായിരുന്നു.
ആരിഫ് മുഹമ്മദ് ഖാന്‍ എന്ന സംഘപരിവാറുകാരനില്‍ നിന്ന് എന്ത് അമൃത് ലഭിക്കുമെന്ന് കരുതിയാണ് കാര്യങ്ങള്‍ ഇത്രയും നീട്ടി കൊണ്ട് പോയത്.
സമയബന്ധിതമായി ജനാധിപത്യ രീതിയില്‍ ഇലക്ഷന്‍ നടത്തിയാല്‍ യു.ഡി.എഫ് അംഗങ്ങള്‍ കൂടി സിന്റിക്കേറ്റില്‍ ഉണ്ടാകുമെന്നത് തങ്ങളുടെ തട്ടിപ്പുകളും പിന്‍വാതില്‍ നിയമനങ്ങളും സാധ്യമാകില്ല എന്നതിനാല്‍ ആര്‍.എസ്.എസുകാര്‍ വന്നാലും കുഴപ്പമില്ല എന്ന കുബുദ്ധിക്കാണ് സിപിഎം ശ്രമിക്കുന്നത്.
സി.പി.എം ആര്‍.എസ്.എസ് കൂട്ടായ്മയിലൂടെ സര്‍വകലാശാല കട്ടുമുടിക്കാമെന്നും പരസ്പരം ഓഹരിവെച്ച് വീതിച്ചെടുക്കാമെന്നും കരുതുന്നെങ്കില്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം.
സി.എച്ച് ന്റെ സര്‍വകലാശാലയില്‍ ഏത് കൂട്ട് കച്ചവടത്തിനായാലും ആര്‍.എസ്.എസ് കാരനെ കയറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല.
സെനറ്റ് ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസം നേരെത്തയെങ്കിലും നടത്തി സംഘപരിവാര്‍ പ്രതിരോധം തീര്‍ക്കാന്‍ ഞടട പ്രതിരോധ ജാഥ നടത്തുന്ന ഗോവിന്ദന്മാഷുടെ പാര്‍ട്ടി തയ്യാറാവണം
Comments are closed for this post.