
കോഴിക്കോട്: വനിത കമീഷന് അധ്യക്ഷ എം.സി ജോസഫൈന് അധിക്ഷേപിച്ച വൃദ്ധയ്ക്ക് നിയമസഹായം വാദഗ്ദാനം ചെയ്ത് എം.എസ്.എഫ്. സംസ്ഥാന കമിറ്റിയുടെ നിര്‍ദേശപ്രകാരം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഫിറോസ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്മികുട്ടിയമ്മയെ സന്ദര്‍ശിച്ചുവെന്നും പി.കെ നവാസ് പറഞ്ഞു. ഫേസ് ബുക്കിലൂടെയാണ് പി.കെ നവാസാണ് ഇക്കാര്യം അറിയിച്ചത്.
കിടപ്പുരോഗിയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് സിറ്റിങിന് നേരിട്ട് ഹാജറാകാന്‍ കഴിയില്ലെന്ന് അറിയിച്ച പരാതിക്കാരിയോട് വനിതാ കമ്മീഷന് അധ്യക്ഷ കയര്‍ക്കുന്നതും തള്ള എന്ന് വിളച്ച് അധിക്ഷേപിക്കുന്നതുമായ ശബ്ദം ഇന്നലെ പുറത്തു വന്നിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് ലക്ഷ്മിക്കുട്ടി എമ്മയ്ക്ക് ആവശ്യമെങ്കില്‍ നിയമ സഹായം നല്‍കുമെന്ന് വാഗ്ദാനവുമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ സമീപിച്ചത്.