ന്യൂ ഡൽഹി : ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ ഇലക്ഷനിൽ ശക്തമായ പ്രചരണ പ്രവർത്തനങ്ങളുമായി എം. എസ്. എഫ്. , ഈ വരുന്ന 22ന് നടക്കുന്ന തെരഞ്ഞടുപ്പിൽ എൻ.എസ്.യു.ഐയും എ.ബി. വി. പിയും തമ്മിലാണ് പ്രധാന മത്സരം.ലോക്സഭ തെരഞ്ഞെടുപ്പിന്റെ തൊട്ട് മുമ്പ് നടക്കുന്ന പ്രധാന ക്യാമ്പസ് തെരഞ്ഞടുപ്പ് ആയത് കൊണ്ട് തന്നെ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ മുന്നേറ്റങ്ങളെയും വലിയ തോതിൽ സ്വാധീനിക്കും.
വൻ തോതിൽ പണമൊഴുക്കി തെരെഞ്ഞെടുപ്പിനെ നേരിടുന്ന എ.ബി.വി.പിയെ വിദ്യാർത്ഥികളെ അണിനിരത്തി മറികടക്കാമെന്നാണ് പ്രതിപക്ഷ മുന്നണി കരുതുന്നത്. മതേതര മുന്നിയെ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി എം എസ് എഫ് ന് പുറമെ ഇന്ത്യ മുന്നണിയിലെ ആം ആദ്മി പാർട്ടി വിദ്യാർത്ഥി വിഭാഗമായ ഛാത്ര യുവ സംഘർഷ സമിതി, ആർ. എൽ. ഡി ഛാത്ര സമിതി എന്നിവർ എൻ. എസ്.യു. ഐ ക്ക് പിന്തുണ പ്രഖ്യാപിച്ചു .വോട്ട് വിഭജിക്കാൻ ഇടതു സംഘടനകളും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
അതേ സമയം ഇന്നലെ യൂണിവേഴ്സിറ്റി ആർട്സ് ഫാക്കൽറ്റിയിൽ എം. എസ്. എഫ് സംഘടിപ്പിച്ച വിദ്യാർത്ഥി റാലിയിൽ നാനൂറിലധികം പ്രവർത്തകർ പങ്കെടുത്തു.എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് നീരജ് കുന്ദൻ ഉത്ഘാടനം ചെയ്തു . എം.എസ്. എഫ് പ്രസിഡന്റ് അഹ്മദ് സാജു അധ്യക്ഷനായി. സ്ഥാനാർഥികളായ ഹിതേഷ് ഗുലിയ (പ്രസിഡന്റ് ), അഭി ദഹിയ( വൈസ് പ്രസിഡന്റ് ), യക്ഷ്ണ ശർമ (സെക്രട്ടറി ), ശുഭം കുമാർ ചൗധരി ( ജോയിന്റ് സെക്രട്ടറി ), ജിതേഷ് ഗൗർ,അതീബ് ഖാൻ, സണ്ണി മെഹ്ത,സലിം അഹ്മദ്, അസ്ഹറുദ്ധീൻ.പി, റമീസ് അഹ്മദ്, മുഹമ്മദ് ജദീർ, ഫാത്തിമ ബത്തൂൽ, സഹദ് പി.കെ തുടങ്ങിയവർ സംസാരിച്ചു.
Comments are closed for this post.