ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലേക്കെത്തുകയാണ്. മെയ് 28ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് യോഗ്യത നേടിയിട്ടുണ്ട്. മെയ് 26ന് നടക്കുന്ന മൂന്നാം പ്ലെ ഓഫ് മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ നേരിടും.ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ ചെന്നൈക്ക് സാധിച്ചാല്‍ വിരമിക്കുന്നതിന് മുന്‍പ് മറ്റൊരു ഐ.പി.എല്‍ കിരീടം കൂടി നായകനെന്ന നിലയില്‍ സ്വന്തമാക്കാന്‍ ധോണിക്ക് സാധിക്കും.
എന്നാലിപ്പോള്‍ തന്റെ സഹതാരഹങ്ങള്‍ക്ക് കളിക്കളത്തില്‍ പലപ്പോഴും താനൊരു ശല്യമാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് എം.എസ് ധോണി.മൈതാനത്ത് ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിനിടയില്‍ താനെടുക്കുന്ന തീരുമാനങ്ങളാണ് സഹതാരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നാണ് ധോണി തുറന്ന് പറഞ്ഞിരിക്കുന്നത്.ഐ.പി.എല്ലിലെ ഒരു മത്സരത്തിന് ശേഷം നടന്ന ചാനല്‍ പരിപാടിയില്‍ ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് തന്റെ ഫീല്‍ഡിങ് തീരുമാനങ്ങള്‍ സഹതാരങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ടെന്ന് തമാശ രൂപേണ ധോണി പറഞ്ഞത്.
‘എന്റെ സി.എസ്.കെയിലെ സഹതാരങ്ങള്‍ക്ക് ഞാന്‍ വളരെ ശല്യക്കാരനായ ഒരു ക്യാപ്റ്റനാണ്. കാരണം ഞാന്‍ എപ്പോഴും ഫീല്‍ഡില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും. ഫീല്‍ഡേഴ്‌സ് എപ്പോഴും എന്നെ നോക്കി എന്റെ അടുത്ത നിര്‍ദേശത്തിനായി കാത്ത് നില്‍ക്കുകയാണ് ചെയ്യുക. കാരണം ഓരോ രണ്ട് ബോള്‍ കഴിയുമ്പോഴും ഞാന്‍ ഫീല്‍ഡില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും. ഫീല്‍ഡേഴ്‌സിനോട് ഞാന്‍ വലത്തോട്ട് രണ്ട് അടി നീങ്ങൂ, ഇടത്തോട്ട് മൂന്നടി നീങ്ങൂ, എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും,’ ധോണി പറഞ്ഞു.കൂടാതെ ഫീല്‍ഡ് ചെയ്യുമ്പോള്‍ തന്റെ തോന്നലുകളെ വിശ്വസിക്കുകയും, അതിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ട് വരികയാണ് താന്‍ ചെയ്യാറുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നാല് പ്രീമിയര്‍ ലീഗ് ട്രോഫികളാണ് ധോണി ഇതുവരെ സ്വന്തമാക്കിയിട്ടുളളത്.
Comments are closed for this post.