2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എംആർഎഫിന് നേട്ടം; മൂന്നാം പാദത്തിൽ അറ്റാദായത്തിൽ മൂന്നിരട്ടി വർധന

എംആർഎഫിന് നേട്ടം; മൂന്നാം പാദത്തിൽ അറ്റാദായത്തിൽ മൂന്നിരട്ടി വർധന

ചെന്നൈ: മൾട്ടിനാഷണൽ നാഷണൽ ടയർ നിർമാതാക്കളായ എംആർഎഫിന്റെ ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ അറ്റാദായത്തിൽ മൂന്നിരട്ടി വർധന. മൂന്നാം പാദത്തിൽ 508.02 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 169.22 കോടി രൂപയായിരുന്നു അറ്റാദായം. ഇതിലാണ് മൂന്നിരട്ടി വർഷമുണ്ടായത്.

എംആർഎഫിന്റെ ആകെ വരുമാനം 5604.90 കോടിയിൽ നിന്ന് 6124.39 കോടി രൂപയായും വർധിച്ചു. 5445.15 കോടി രൂപയാണ് ഇക്കാലയളവിലെ ആകെ ചെലവ്. ഒരു ഓഹരിക്ക് 3 രൂപ നിരക്കിൽ രണ്ടാം ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.