2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഓഫിസുകള്‍ കയറിയിറങ്ങണ്ട, ഡ്രൈവിങ് ലൈസന്‍സ് ,ആര്‍.സി സംബന്ധമായ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍

ആര്‍.സി സംബന്ധമായ എല്ലാ വിവരങ്ങളും ഇനി വിരല്‍തുമ്പില്‍

ആര്‍.സി സംബന്ധമായ എല്ലാ വിവരങ്ങളും ഇനി വിരല്‍തുമ്പില്‍

ഡ്രൈവിങ് ലൈസന്‍സ് , വാഹന രജിസ്‌ട്രേഷന്‍ സംബന്ധമായ എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഇനി ഓഫിസുകള്‍ കയറിയിറങ്ങേണ്ട. എല്ലാം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാകും. ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റ് ആപ്പ് രൂപത്തില്‍ ഫോണുകളില്‍ ലഭ്യമാകും.M Parivahan ആപ് വെറും 1 മിനുട്ട് കൊണ്ട് നിങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.

  • മൊബൈലില്‍ പ്ലേ സ്റ്റോറില്‍ MParivahan എന്ന് ടൈപ്പ് ചെയ്ത് ലഭിക്കുന്ന ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക
  • ആപ് തുറന്ന് Create New account എന്ന ബട്ടണ്‍ അമര്‍ത്തുക.
  • സ്റ്റേറ്റ് Kerala സെലക്ട് ചെയ്യുക
  • RC യിലോ ലൈസന്‍സിലോ ഉള്ളത് പോലെ നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക
  • മൊബൈല്‍ നമ്പര്‍, 6 അക്ക പിന്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ടൈപ്പ് ചെയ്യുക.
  • സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ മൊബൈലിലേക്ക് ഒരു OTP വരും.
  • OTP ടൈപ്പ് ചെയ്ത് verify ബട്ടണ്‍ അമര്‍ത്തുക.
  • അപ്പോള്‍ Create New MPin എന്ന് കാണിക്കും. നമ്മുക്ക് ഇഷ്ടമുള്ള ഒരു 6 അക്ക MPin ടൈപ്പ് ചെയ്യുക
  • Submit ബട്ടണ്‍ അമര്‍ത്തിയാല്‍ MPin റീസെറ്റ് ചെയ്തതായുള്ള മെസേജ് വരും.
  • നമ്മുടെ മൊബൈല്‍ നമ്പറും ഇപ്പോള്‍ ഉണ്ടാക്കിയ MPin നമ്പറും ഉപയോഗിച്ച് അക്കൗണ്ടില്‍ sign in ചെയ്യാവുന്നതാണ്.
  • ഫിംഗര്‍പ്രിന്റും MPin ന് പകരമായി Sign in ചെയ്യാനുപയോഗിക്കാം.
  • sign in ചെയ്യതിന് ശേഷം വാഹന സംബന്ധമായതും ലൈസന്‍സ് സംബന്ധമായതുമായ സേവനങ്ങള്‍ മൊബൈലിലൂടെ ചെയ്യാം.

mparivahanapp updation


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.