തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥികളോട് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട മധ്യപ്രദേശ് ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാല നിര്‍ദ്ദേശം പിന്‍വലിച്ചു. പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ഥകളെ ക്യാംപസിനകത്തേക്ക് പ്രവേശിപ്പിച്ചു.
ഇമെയില്‍ വഴിഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു സര്‍വകലാശാല അധികൃതര്‍ക്ക് കത്തയച്ചിരുന്നു. പിന്നാലെ ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചതായി മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് സര്‍വകലാശാല വിവാദ സര്‍ക്കുലര്‍ പുറത്തുവിടുന്നത്. ഇതോടെ കേരളത്തില്‍ നിന്നും സര്‍വകലാശാലയില്‍ പ്രവേശനം നേടാനെത്തിയ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാവുകയായിരുന്നു.
Comments are closed for this post.