2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണിപ്പൂരിലെ സംഘര്‍ഷത്തിന് ഉത്തരവാദി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി

മണിപ്പൂരിലെ സംഘര്‍ഷത്തിന് ഉത്തരവാദി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: മാസങ്ങളായി നീണ്ടുനില്‍ക്കുന്ന മണിപ്പൂരിലെ സംഘര്‍ഷത്തിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി ജഗന്നാഥ സര്‍ക്കാര്‍. ചരിത്രത്തെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് അറിവില്ലെന്നും അദ്ദേഹം തെറ്റായ പ്രസ്താവനകള്‍ നടത്തുകയാണെന്നും എം.പി കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളിലെ രണഘട്ടില്‍നിന്നുള്ള എം.പിയാണ് ജഗന്നാഥ. വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നാല്‍ കോണ്‍ഗ്രസിന് ഒളിക്കാനാവില്ല, ജനാഭിപ്രായം പാര്‍ട്ടിക്കെതിരെ ഉയരും. 1960ല്‍ നെഹ്‌റു കൊണ്ടുവന്ന നിയമമാണ് മണിപ്പൂരില്‍ ഇത്തരം അക്രമങ്ങള്‍ക്ക് കാരണം. മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ ആദ്യം ചര്‍ച്ച നടത്താന്‍ പ്രതിപക്ഷം അനുവദിക്കണമെന്നും അതിനുശേഷം പ്രധാനമന്ത്രി മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മറുപടി പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.