2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപനത്തിനെതിരേ രംഗത്ത് വന്ന സംസ്ഥാന ജംഇയ്യത്തുല്‍ ഉലമക്ക് മറുപടിയുമായി എംപി മുസ്തഫല്‍ ഫൈസി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപനത്തിനെതിരേ രംഗത്ത് വന്ന സംസ്ഥാന ജംഇയ്യത്തുല്‍ ഉലമക്ക് മറുപടിയുമായി എംപി മുസ്തഫല്‍ ഫൈസി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മറുപടി നല്‍കിയത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…

‘ഫീലും’ ‘ഫീലിങ്ങും’…സമസ്ത:യുടെ ശതാബ്ദി ആഘോഷ മഹാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം ബാംഗ്ലൂരില്‍ സമംഗളം സമാപിച്ചു.ശത്രു കോട്ടകള്‍ തകര്‍ത്തു സമ്മേളനം 2024ലെ അത്ഭുതമായി. എങ്കില്‍ പടച്ചവനേ;സാക്ഷാല്‍ സമാപന സമ്മേളനം എങ്ങനെയിരിക്കും!ഇത് ചിലരെയെല്ലാം അലോസരപ്പെടുത്തി. കേരള സമസ്ത:എന്തിനു കര്‍ണാടകത്തില്‍ പോയി ?ഇതാണ് കാരണം. കേരള,വണ്ടൂര്‍ ട്രാന്‍സ്‌പോര്‍ട്ടുകള്‍ തമിഴ്‌നാട്ടിലും മറ്റും പോകുന്നത് ചിന്തിച്ചില്ല.കേരള ഹൗസുകള്‍ ഡല്‍ഹിയിലും മറ്റും എന്തിനെന്നും.

ഇതൊക്കെ പോകട്ടെ;എല്ലാ നിയമവും ഭൂമിയില്‍ അവതരിച്ച സ്ഥിതിക്ക് നിസ്‌കാരത്തിനു ആകാശത്ത് പോയതെന്തിന്?
‘അസ്വ് ഹാബുല്‍ ഫീല്‍’ അനുയായികള്‍ ചോദിച്ചതാണിത്. പോസിറ്റീവിനൊപ്പം നെഗറ്റീവും സാധാരണമല്ലെ.

‘ആകാശത്ത്’ പോകും മുമ്പ് കപടരുടെ കുഴപ്പം തീര്‍ക്കാമായിരുന്നു’
എന്ന ‘ഫീലു’ കാരുടെ അഭിപ്രായം കൊള്ളാം. പക്ഷേ ഇവര്‍ ഒരുമിച്ചു കുഴപ്പം സൃഷ്ടിക്കുകയായിരുന്നല്ലൊ.ഇതിനൊരു പരിധി പടച്ചവന്‍ തീരുമാനിച്ചിരുന്നു.
പിന്നെ മറ്റൊരു കാര്യം, നാലാള്‍ ഉള്ള പാര്‍ട്ടിയിലേ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവൂ; ഒറ്റയാന്‍ പാര്‍ട്ടിയില്‍ അതുണ്ടാകില്ല; സ്വാഭാവികം.

കര്‍ണ്ണാടക മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ സമ്മേളന നഗരിക്കു മുകളിലെത്തി. താഴെ കാണുന്നത് ഭൂഗോളമല്ല;മനുഷ്യഗോളമാണ്.ലാന്‍ഡ് ചെയ്തു ഒരു വിധം സ്റ്റേജില്‍ കയറി.സമ്മേളന ഗാംഭീര്യം ദീര്‍ഘനേരം ഇരുന്നു ആസ്വദിച്ചു.ആദ്യ അനുഭവമാകാം. ഇതെല്ലാം എന്തുകൊണ്ട്?
ഒറ്റ ഉത്തരം,
‘ഇത് സമസ്ത:’ യാണ്.

എം പി മുസ്തഫല്‍ ഫൈസി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപനത്തിനെതിരേ രംഗത്ത് വന്ന സംസ്ഥാന ജംഇയ്യത്തുല്‍ ഉലമക്ക് മറുപടിയുമായി എംപി മുസ്തഫല്‍ ഫൈസി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.