2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘കോണ്‍ഗ്രസുകാര്‍ രാജ്യദ്രോഹികള്‍, അവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല’: പ്രഗ്യാ സിങ് താക്കൂര്‍

 

ഭോപ്പാല്‍: തന്നെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ രാജ്യദ്രോഹികളെന്ന് പ്രഗ്യാ സിങ് താക്കൂര്‍ എം.പി. തനിക്കെതിരേ പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ രാജ്യദ്രോഹികളാണ്. അവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. ദേശസ്‌നേഹികള്‍ മാത്രമാണ് ഇവിടെ ആവശ്യമെന്നും ഭോപ്പാല്‍ എം.പിയായ പ്രഗ്യ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്, ഭോപ്പാല്‍ സൗത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ പി.സി ശര്‍മ എന്നിവരെയും പ്രഗ്യ വിമര്‍ശിച്ചു. കഴിഞ്ഞ കൊവിഡ് കാലത്ത് പ്രഗ്യയെ മണ്ഡലത്തില്‍ കാണാത്തതിനെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് പോസ്റ്റര്‍ പതിച്ചത്. കോണ്‍ഗ്രസുകാര്‍ മൃഗങ്ങളേക്കാള്‍ മോശമാണെന്നും താന്‍ രോഗിയാണെന്ന് പോലും അവര്‍ ചിന്തിച്ചില്ലെന്നും പ്രഗ്യ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.