ന്യൂഡല്‍ഹി: സിനിമ തിയറ്ററുകള്‍ ഉടമകളുടെ സ്വകാര്യ സ്വത്താണെന്നും അവിടേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നത് നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി.എന്നാല്‍ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രായമായവര്‍ക്കും ശിശുക്കള്‍ക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും സുപ്രിംകോടതി വ്യക്തമാക്കി.
സിനിമ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും എത്തുന്നവര്‍ക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് സിനിമാ തീയറ്റര്‍ ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.
Comments are closed for this post.