ജിദ്ദ: സഊദി നാഷണൽ കമ്മിറ്റി അംഗവും ഓഡിറ്റിങ് സമിതി കൺവീനറും ജിദ്ദയിൽ സമസ്തയുടെ നേതൃ നിരയിലെ പ്രമുഖനുമായിരുന്ന എം. സി. സുബൈർ ഹുദവിയുടെ ആകസ്മിക വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയായ സുബൈർ ഹുദവി പ്രവാസ ലോകത്ത് സമസ്തയെ ശക്തി പ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച പ്രമുഖനായിരുന്നു. തന്റെ ബുദ്ധിയും ഉൾക്കാഴ്ചയും, പ്രവർത്തന രംഗത്ത് പുതിയ മാനം നൽകിയിരുന്നു അദ്ദേഹം.
സമസ്തഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ പ്രഖ്യാപന സമ്മേളന ത്തിന്റെ മുഖ്യ കാർമികത്വം വഹിച്ചിരുന്നു അദ്ദേഹം. തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ ആരോടും വളച്ചു കെട്ടില്ലാതെ പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. സംഘടന പ്രവർത്തകർക്ക് ഒട്ടേറെ മാതൃകയുണ്ടായിരുന്നു അദ്ദേഹത്തിലൂടെ.
സഊദിയിൽ പ്രത്യേകിച്ച് ജിദ്ദയിൽ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം എസ്. ഐ. സി. ക്ക് ഉണ്ടായിട്ടുള്ളത്. തന്റെ ചിന്തയും പ്രവർത്തനവും കൊണ്ട് സംഘടന പ്രവർത്തകർക്ക് ഊർജ്ജം നൽകിയ വ്യക്തിത്വമായിരുന്നുവെന്ന് സുബൈർ ഹുദവിയെന്ന് സമസ്ത മാനേജറും സഊദി എസ് ഐ സി നിരീക്ഷകനുമായ കെ. മോയിൻകുട്ടി മാസ്റ്റർ അനുസ്മരിച്ചു.
Comments are closed for this post.