2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് നേട്ടം

രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് നേട്ടം

   

മോംഗി ഗബ്രിയേല്‍ ബവേന്‍ഡി, ലൂയിസ് ഇ ബ്രസ്, അലക്‌സി ഇവാനോവിച്ച് എകിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്

സ്‌റ്റോക്ക്‌ഹോം: 2023 രസതന്ത്ര നൊബേല്‍ പങ്കിട്ട് മൂന്നുപേര്‍. മോംഗി ഗബ്രിയേല്‍ ബവേന്‍ഡി, ലൂയിസ് ഇ ബ്രസ്, അലക്‌സി ഇവാനോവിച്ച് എകിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് നേട്ടം

ഫ്രഞ്ച്, ടുണീഷ്യന്‍ വംശജനായ അമേരിക്കന്‍ രസതന്ത്രജ്ഞനാണ് മോംഗി ഗബ്രിയേല്‍ ബവേന്‍ഡി. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറാണ്.

മിച്ചല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസറാണ് ലൂയിസ് ഇ ബ്രസ്. കൊളോയ്ഡല്‍ സെമികണ്ടക്ടര്‍ നാനോക്രിസ്റ്റലുകളുടെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം.

വാവിലോവ് സ്റ്റേറ്റ് ഒപ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണത്തില്‍ അര്‍ദ്ധചാലക നാനോക്രിസ്റ്റലുകള്‍ കണ്ടെത്തിയ റഷ്യന്‍ റരസതന്ത്ര ശാസ്ത്രജ്ഞനാണ് അലക്‌സി ഇവാനോവിച്ച് എകിമോവ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.