2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പിഴ ഇനി പറന്നുവരും; ട്രാഫിക് നിയമ ലംഘനം കണ്ടെത്താന്‍ ഡ്രോണ്‍ എ.ഐ ക്യാമറക്ക് അനുമതി തേടി മോട്ടോര്‍ വാഹന വകുപ്പ്

പിഴ ഇനി പറന്നുവരും; ട്രാഫിക് നിയമ ലംഘനം കണ്ടെത്താന്‍ ഡ്രോണ്‍ എ.ഐ ക്യാമറക്ക് അനുമതി തേടി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി ഡ്രോണ്‍ എ.ഐ ക്യാമറകള്‍ ഉപയോഗിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്തുടനീളം എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് ഡ്രോണ്‍ ക്യാമറകള്‍ കൂടി രംഗത്തിറക്കണമെന്ന ശിപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഒരു ജില്ലയില്‍ 10 ഡ്രോണ്‍ ക്യാമറകള്‍ വേണമെന്നാണ് ശിപാര്‍ശ. 400 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. എ.ഐ ക്യാമറ പദ്ധതിക്ക് പിന്നാലെ ഉയര്‍ന്നുവന്ന അഴിമതി ആരോപണവും ജനങ്ങളുടെ പ്രതിഷേധവും നിലനില്‍ക്കുന്നതിനിടയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നീക്കം.

നിലവില്‍ സ്ഥാപിച്ച ക്യമറകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ക്യമാറ സ്ഥാപിച്ചതിന് പിന്നാലെ റോഡപകടങ്ങളില്‍ വലിയ കുറവുണ്ടായെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. എങ്കിലും ക്യാമറ സ്ഥാപിച്ച സ്ഥലങ്ങള്‍ മനസിലാക്കിയ ജനങ്ങള്‍ ആ ഭാഗത്തെത്തുമ്പോള്‍ മാത്രമാണ് കൃത്യമായി നിയമം അനുസരിക്കുന്നത്. ക്യാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ പതിവ് പോലെ നിയമ ലംഘനങ്ങള്‍ വ്യാപകമാണെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഈ പഴുതടക്കാന്‍ പുതിയ ഡ്രോണ്‍ സംവിധാനം മൂലം സാധിക്കുമെന്നാണ് പ്രതീക്ഷ. ഡ്രോണില്‍ ഘടിപ്പിച്ച ഒരു ക്യാമറയില്‍ തന്നെ വിവിധ നിയമലംഘനങ്ങള്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗത കമ്മീഷണര്‍ നല്‍കിയ ശിപാര്‍ശയില്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.