കൊച്ചി: തന്റെ മോളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്ന് മാതാവ് ഡിക്‌സി. ഭര്‍തൃമാതാവ് പെണ്‍കുഞ്ഞിനെ പല ഹോട്ടലുകളിലും പോയിരുന്നത് അറിയാമായിരുന്നു. അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയമുണ്ട്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിക്കു പരാതി നല്‍കിയത് അതിനാലാണെന്നും ഡിക്‌സി വ്യക്തമാക്കി.
കുട്ടിയെ ഇനി കാണിക്കില്ലെന്നു ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും പറഞ്ഞിരുന്നു. താന്‍ വരുന്നതിന്റെ തലേദിവസം കൊന്നത് അതിനാലാണന്നും ഡിക്‌സി ആരോപിച്ചു. രണ്ട് മക്കളെയും മര്യാദയ്ക്കു നോക്കാത്തതുകൊണ്ടാണ് ഭര്‍ത്താവിനു കാശ് അയച്ചു കൊടുക്കുന്നത് നിര്‍ത്തിയത്. ഇതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നോടു ദേഷ്യത്തിലായിരുന്നു.
കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി ബിനോയ് വീട്ടിലെത്തി അമ്മയോടു കുറ്റസമ്മതം നടത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. ബിനോയിയുടെ അമ്മയാണ് പൊലിസില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മുത്തശ്ശിയുമായി പ്രതിക്കുള്ള വിരോധമാണ് കാരണമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നത് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed for this post.