2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘ബോംബുകളുടെ മാതാവ്’: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ഉഗ്രശേഷിയുള്ള ബോംബിട്ടു

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക പ്രഹര ശേഷിയുള്ള ജി.ബി.യു-43 ബോബിട്ടു. ‘ബോംബുകളുടെ മാതാവ്’ എന്നറിയപ്പെടുന്ന ബോംബ് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് വര്‍ഷിച്ചത്. ഐ.എസ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന ഗുഹകളുടെ മേലാണ് ബോംബിട്ടതെന്നാണ് അമേരിക്കയുടെ വിശദീകരണം.

നംഗര്‍ഹാര്‍ പ്രവിശ്യയിലെ ആചിന്‍ ജില്ലയിലെ ടണല്‍ കോംപ്ലക്‌സ് ബോംബിടലില്‍ തകര്‍ന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ യു.എസ് സേന അറിയിച്ചു. പ്രാദേശിക സമയം രാത്രി 7.32 നാണ് ബോംബിട്ടത്. ആളപായങ്ങളും ആഘാതവും പുറത്തുവന്നിട്ടില്ല.

nangarhar_647_041317110330

2003 ലാണ് ഈ ബോംബിന്റെ ആദ്യ പരീക്ഷണം നടന്നത്. 9,797 കിലോ ഗ്രാം ഭാരമുള്ള ബോംബ് ജി.പി.എസിലൂടെയാണ് നിയന്ത്രിക്കുന്നത്. ഇറാഖ് യുദ്ധം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് മാര്‍ച്ച് മാസത്തില്‍ ഈ പരീക്ഷണം നടന്നത്. 11 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ബോംബാണ് ഇപ്പോള്‍ വര്‍ഷിച്ചിരിക്കുന്നത്.

2003 ല്‍ നടത്തിയ പരീക്ഷണത്തിന്‍ വീഡിയോ…

Cincinnati News, FOX19-WXIX TV


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.