2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആലുവയില്‍ ട്രെയിനിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം; മരിച്ചത് പട്ടേരിപ്പുറം സ്വദേശികള്‍

 

ആലുവ: രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പട്ടേരിപ്പുറം സ്വദേശി ഫിലോമിനയും(60) മകള്‍ അഭയയും (32) ആണ് മരിച്ചത് ആലുവ പുളിഞ്ചോട് ഭാഗത്ത് ഇന്ന് ഉച്ചക്ക് 12മണിക്ക് ശേഷമാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിയാനാകാത്തവിധം മൃതദേഹങ്ങള്‍ ഛിന്നഭിന്നമായിരുന്നു. സമീപത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ചാണ് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം പൊലിസ് നടത്തിയത്.

എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. വിവരമറിഞ്ഞെത്തിയ ആലുവ പൊലിസ് മൃതദേഹങ്ങള്‍ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.