ഭോപ്പാല്‍: ഗസ്റ്റ് ഹൗസില്‍ കൊതുകുശല്യം മൂലം ഉറങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സബ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ടെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഗസ്റ്റ് ഹൗസ് പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. സിദ്ധി ജില്ലയിലെ സര്‍ക്യൂട്ട് ഹൌസിന്റെ ചുമതലയുള്ള പി.ഡബ്‌ള്യൂ.ഡി സബ് എഞ്ചിനിയറായ ബാബു ലാല്‍ ഗുപ്തയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സിദ്ധിയില്‍ വാഹനാപകടത്തില്‍ 52 പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനായി എത്തിയ മുഖ്യമന്ത്രി അന്ന് രാത്രി സിദ്ധിയിലെ ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. അവിടെ മുറികളെല്ലാം ശുചിത്വമില്ലാത്ത അവസ്ഥയിലായിരുന്നു. ഗസ്റ്റ്ഹൗസിന്റെ പരിപാലനത്തില്‍ ആവശ്യമായ ശ്രദ്ധ പാലിക്കുന്നില്ലെന്നും അദ്ദേഹം കണ്ടെത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ റോഡിന്റെ ശോച്യാവസ്ഥയെത്തുടര്‍ന്നാണ് 52 പേര്‍ മരിക്കാന്‍ ഇടയായത്. എന്നാല്‍ ഇതേക്കുറിച്ചൊന്നും ആശങ്കപ്പെടാത്ത മുഖ്യമന്ത്രിയ്ക്ക് കൊടുതുകളേയും ടാങ്കില്‍ വെള്ളം നിറഞ്ഞൊഴുകിയകതിലുമാണ് ശ്രദ്ധയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Comments are closed for this post.