
ഉമ്മത്തൂര്‍: പാറക്കടവ് ചെറ്റക്കണ്ടി റോഡില്‍ (ഉമ്മത്തൂര്‍)പുതുതായി നിര്‍മിച്ച മസ്ജിദിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത ജോ സെക്രട്ടറി ഉമര്‍ ഉസ്താദ് ഇഷാ നമസ്കാരത്തിന് നേതൃത്വം നല്‍കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ചടങ്ങില്‍ അഹമ്മദ് പുന്നക്കല്‍ സ്വാഗതപ്രഭാഷണവും പ്രൊഫ.പി മമ്മു സാഹിബ് അധ്യക്ഷ പ്രസംഗവും നടത്തി. ചടങ്ങില്‍ സയ്യിദ് ഹാമിദ് ഇബ്ബിച്ചികോയ തങ്ങള്‍, ഉമ്മത്തൂര്‍ മഹല്ല് പള്ളി ഇമാം ഇസ്മായില്‍ വാഫി, ഹമീദ് ദാരിമി, വിസി അബ്ദുല്‍ അസീസ്, മറ്റ് ഉസ്താദുമാര്‍, മഹല്ല് നിവാസികള്‍ പങ്കെടുത്തു. യാത്രക്കാരികളായ സ്ത്രീകള്‍ക്ക് നിസ്കരിക്കാനുള്ള പ്രത്യേക സൗകര്യം പള്ളിയില്‍ ഒരുക്കിയിട്ടുണ്ട്.