2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡല്‍ഹി വംശഹത്യ: മദീന മസ്ജിദ് ആക്രമിച്ച കേസില്‍ പൊലിസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

' നിങ്ങള്‍ അറസ്റ്റ് ചെയ്ത പരാതിക്കാരന്‍ എത്ര ദിവസം ജയിലവില്‍ കിടന്നു?. അതിന് ആറ് മറുപടി പറയും?  എസ്.ഐയോട് ജഡ്ജി 

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യക്കിടെ മദീന മസ്ജിദിനു നേരെ ആക്രമണമുണ്ടായത് അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ ഡല്‍ഹി പൊലിസിന് ജഡ്ജിയുടെ രൂക്ഷ വിമര്‍ശനം. നടപടികളില്‍ പൊലിസ് അവിശുദ്ധമായ തിടുക്കം കാട്ടിയതായി കോടതി നിരീക്ഷിച്ചു. അഡീഷനല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവ് ആണ് പൊലിസ് നടപടികളെ രൂക്ഷമായി വിമര്‍ശിച്ചത്. 
 
മദീന മസ്ജിദിന് തീവച്ചതുമായി ബനധപ്പെട്ട കേസിന്റെ സ്റ്റാറ്റ് റിപ്പോര്‍ട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിന്റെ ഡയ്‌ലി ഡയറി റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ കോടതി പൊലിസിനോട് ആവശ്യപ്പെട്ടു. പൊലിസ് ഉദ്യോഗസ്ഥര്‍ കേസില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും പൊലിസിന്റെ ക്രൂര സമീപനമാണ് ഇതില്‍ വ്യക്തമാകുന്നതെന്നും കോടതി നിരീക്ഷിച്ചു.  
 
 വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വംശീയ ആക്രമണത്തിനിടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25നാണ് ശിവ് വിഹാറിലെ മദീന മസ്ജിദിന് കലാപകാരികള്‍ തീയിട്ടത്്. പ്രദേശത്തെ വൈദ്യതി ബന്ധം വിച്ഛേദിച്ച ശേഷം കലാപകാരികള്‍ പള്ളിക്കകത്ത് രണ്ടു ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീക്കൊളുത്തുകയും തുടര്‍ന്ന് സ്‌ഫോടനം ഉണ്ടാവുകയുമായിരുന്നു. പിന്നീട് കലാപകാരികള്‍ പള്ളിയുടെ മുകളില്‍ കയറി മിനാരത്തില്‍ കാവി പതാക കെട്ടുകയും ചെയ്തുവെന്നാണ് കേസ്. പ്രദേശവാസിയായ ഒരാളും മറ്റ് രണ്ടു പേരുമാണ് കൃത്യത്തിനു പിന്നിലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
 പൊലിസ് നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, കേസിന്റെ അന്വേഷണം ആരാണ് ആദ്യം സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് കൈമാറിയതെന്നും എന്ത് അന്വേഷണമാണ് അയാള്‍ നടത്തിയതെന്നും  എസ്.ഐ സുമനോട് ആരാഞ്ഞു. എന്നാല്‍ ആ സമയത്ത് താന്‍ കൊവിഡ് ബാധിതനായിരുന്നു എന്നായു എസ്.ഐയുടെ മറുപടി. 
 
എന്നാല്‍ കൊവിഡ് ബാധയില്ലാതിരുന്നപ്പോള്‍ താങ്കള്‍ എന്തു ചെയ്തു എന്ന് കോടതി തിരിച്ച്  ചോദിച്ചു. ‘നിങ്ങിള്‍ ഡെയ്‌ലി ഡയറി റിപ്പോര്‍ട്ട് എഴുതിയോ?.  ഈ കേസില്‍ നിങ്ങള്‍ എന്ത് ചെയ്തു? ആരെയാണ്  ചോദ്യം ചെയ്തത്?  നിങ്ങളുടെ നാവിപ്പോള്‍ ഇറങ്ങിപ്പോയോ? കോടതി ചോദിച്ചു. താന്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു എസ്.ഐ സുമന്റെ മറുപടി.  
 
‘ഞാന് പൊലിസ് കമ്മീഷനര്‍ക്ക് കത്തെഴുതണോ?  കലാപക്കേസില്‍ കുറ്റാരോപിതനായ ആളുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടതില്ലെന്ന്  നമ്മുടെ ഉദ്യോഗസ്ഥര്‍ കരുതുന്നു.’  ജഡ്ജി  പറഞ്ഞു.  സോറി സര്‍ എന്നായിരുന്നു സുമന്‍ ഇതിനു നല്‍കിയ മറുപടി.  
‘ നിങ്ങള്‍ അറസ്റ്റ് ചെയ്ത പരാതിക്കാരന്‍ എത്ര ദിവസം ജയിലവില്‍ കിടന്നു?.  അതിന് ആറ് മറുപടി പറയും?  ജഡ്ജി ചോദിച്ചു. 
 
 മദീന പള്ളിക്ക് തീവച്ചുതുമായി ബന്ധപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയ ഹാശിം അലിയെ പ്രദേശത്തെ ഒരു വീടിന് തീവച്ചു എന്നാരോപിച്ച് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഹാശിന്റെ പരാതി മറ്റൊരു പരാതിയുടമായി കൂട്ടിച്ചേര്‍ത്ത പൊലിസ് ഇത് കുറ്റപത്രത്തിന്റെ ഭാഗമാണെന്നും അവകാശപ്പെടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.