തിരുവനന്തപുരം: കേരളത്തില്‍ 99 റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് നിര്‍മാണമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ വൈകാതെ കേരളത്തിലൂടെ ഓടുമെന്നുറപ്പായ സാചര്യത്തില്‍ കൂടിയാണ് കൂടുതല്‍ മേല്‍പാലങ്ങള്‍ നിര്‍മിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
99 റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചു.99 റെയില്‍വേ മേല്‍പാലങ്ങളില്‍ 72 എണ്ണത്തിന്റെ നിര്‍മാണ ചുമതല ആര്‍ബിഡിസികെക്കും 27 മേല്‍പാലങ്ങളുടെ നിര്‍മാണ ചുമതല കെആര്‍ഡിസിഎല്‍നും നല്‍കിയതായി മന്ത്രി അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണം ഒരുമിച്ച് പുരോഗമിക്കുന്നത്. ആര്‍ബിഡിസികെക്ക് നിര്‍മാണ ചുമതലയുള്ള മേല്‍പാലങ്ങളില്‍ കാഞ്ഞങ്ങാട് ആര്‍ഒബി പൂര്‍ത്തിയാക്കി തുറന്നുനല്‍കി. 21 റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കാല്‍ നടപടി സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. അതേസമയം, എട്ട് റെയില്‍വേ മേല്‍പാലങ്ങളുടെ ഡിഎഡി റെയില്‍വേയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചുവെന്ന് മന്ത്രി അറിയിച്ചു.
സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട പതിനഞ്ച് ആര്‍ഒബികളുടെ ജിഎഡി റെയില്‍വേയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഒരു ആര്‍ഒബി കിഫ്ബിയുടെ പരിഗണനയിലാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
Comments are closed for this post.