
റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷൻ ഈ മാസം സഊദിയിൽ നിന്നും അധിക വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു. ആറാം ഘട്ടത്തിലാണ് കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ചത്. സഊദിയിലെ ദമാം, റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നായി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുപ്പത്തിയെട്ട് സർവീസുകളാണ് ഇടം നേടിയിരിക്കുന്നത്. ഇതിൽ ഇന്ന് മുതൽ പതിനാറ് സർവ്വീസുകൾ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കാണ്.
കോഴിക്കോട് നാല് സർവ്വീസുകൾ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് അഞ്ചു സർവ്വീസുകൾ വീതം, കൊച്ചി മൂന്ന് സർവ്വീസുകൾ, എന്നിങ്ങനെയാണ് ഈ മാസം പതിനൊന്ന് മുതൽ 29 വരെയുള്ള സർവീസുകളിൽ ഇടം നേടിയിരിക്കുന്നത്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സുമാണ് സർവ്വീസുകൾ നടത്തുന്നത്. പുതിയ ലിസ്റ്റിൽ 38 സർവ്വീസുകൾ ഉണ്ടെങ്കിലും നാല് സർവ്വീസുകൾ ആദ്യ ലിസ്റ്റിൽ ഇടം നേടിയവയാണ്.
സെപ്തംബർ 11 നു ദമാം-തിരുവനന്തപുരം, 12 നു റിയാദ്-കൊച്ചി, 13 നു റിയാദ്-കോഴിക്കോട്, ദമാം-തിരുവനന്തപുരം, 14: ദമാം-തിരുവനന്തപുരം-മുംബൈ, ദമാം-കണ്ണൂർ, 15: റിയാദ്-കോഴിക്കോട്, 16: ദമാം-കൊച്ചി, 17: ദമാം കോഴിക്കോട്, റിയാദ്-കണ്ണൂർ, 18: ദമാം-കണ്ണൂർ-മുംബൈ, 19: ദമാം-തിരുവനന്തപുരം-മുംബൈ, റിയാദ്-തിരുവനന്തപുരം, 20: റിയാദ്-കൊച്ചി, 22: റിയാദ്-കോഴിക്കോട്, 25: റിയാദ്-കണ്ണൂർ, 29: ദമാം-കണ്ണൂർ എന്നിങ്ങനെയാണ് കേരളത്തിലേക്ക് ഈ മാസം വന്ദേ ഭാരത് മിഷൻ വഴിയുള്ള വിമാന സർവ്വീസുകൾ.
യാത്രക്കാർ ഇന്ത്യൻ എംബസിയിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നും ടിക്കറ്റുകൾക്കായി വിമാന കമ്പനി ഓഫീസുകളിൽ നേരിട്ട് എത്തണമെന്നും നിർദേശമുണ്ട്. റിയാദ്, ഖോബാർ, ജിദ്ദ എന്നിവിടങ്ങളിലെ എയർ ഇന്ത്യ ഓഫിസ്, എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നാണ് ടിക്കറ്റുകൾ കൈപ്പറ്റേണ്ടതെന്നും എംബസി അറിയിച്ചു.
Comments are closed for this post.