2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിപയില്‍ കൂടുതല്‍ ആശ്വാസം; സമ്പര്‍ക്ക പട്ടികയില്‍ നിന്നു 223 പേരെ ഒഴിവാക്കി

   

നിപയില്‍ കൂടുതല്‍ ആശ്വാസം; സമ്പര്‍ക്ക പട്ടികയില്‍ നിന്നു 223 പേരെ ഒഴിവാക്കി

കോഴിക്കോട്: നിപയില്‍ കൂടുതല്‍ ആശ്വാസ നടപടികള്‍. സമ്പര്‍ക്ക പട്ടികയില്‍ നിന്നു 223 പേരെ ഒഴിവാക്കി. ഇനി സമ്പര്‍ക്ക പട്ടികയില്‍ ശേഷിക്കുന്നത് 44 പേര്‍ മാത്രമാണ്. നിപ ബാധിച്ചു ചികിത്സയിലായിരുന്ന നാല് പേരുടേയും ഫലം നേരത്തെ നെഗറ്റീവായിരുന്നു.

ഈ മാസം അഞ്ചോടെ എല്ലാവരുടെയും ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയാകുമെന്നു നേരത്തെ ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 26 വരെ തുടരുമെന്നും മന്ത്രി പറഞ്ഞിരുന്നു. പുനെ എന്‍ഐവി സംഘം ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ തുടരും. ട്രൂ നാറ്റ് പരിശോധനാ സംവിധാനം കൂടി നടപ്പിലാക്കും. ഐസൊലേഷനില്‍ കഴിയുന്നവര്‍ എന്തെങ്കിലും ലക്ഷണം കാണിക്കുകയാണെങ്കില്‍ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.