2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗോതമ്പിന് പകരം ആട്ട, കൂടുതല്‍ ആംബുലന്‍സുകള്‍; അട്ടപ്പാടിയില്‍ ഇടപെട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: ശിശുമരണങ്ങള്‍ ഉണ്ടായ അട്ടപ്പാടിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കൂടുതല്‍ ആംബുലന്‍സുകള്‍ ഉറപ്പാക്കും. പോഷകാഹാരക്കുറവ് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശനിയാഴ്ച തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിക്കും.

പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് ധനവകുപ്പിന്റെ പ്രത്യേക അനുമതി നല്‍കും. അട്ടപ്പാടി സ്വദേശികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിക്കും.

ഗോതമ്പിന് പകരം ആട്ട നല്‍കും, അട്ടപ്പാടിയില്‍ മദ്യവര്‍ജ്ജന ബോധവല്‍ക്കരണം ശക്തമാക്കാനും മന്ത്രി കെ രാധാകൃഷ്ണന്‍ വിളിച്ച ഉന്നതതലയോഗത്തില്‍ തീരുമാനമായി.

മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജി.ആര്‍ അനില്‍, വീണാ ജോര്‍ജ്, എം.വി ഗോവിന്ദന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.