മലപ്പുറം: ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കോഴവാങ്ങിയെന്ന ആരോപണത്തിലെ ഇടനിലക്കാരനും പത്തനംതിട്ടയിലെ സി.പി.എം പ്രവര്‍ത്തകനുമായ അഖില്‍ സജീവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍
നോര്‍ക്ക റൂട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. അഖില്‍ സജീവ്, ജിക്കു ജേക്കബ്, ജയകുമാര്‍ വള്ളിക്കോട് എന്നിവര്‍ ചേര്‍ന്നാണ് കബളിപ്പിച്ചത്. പിന്നീട് സിപിഎം നേതാക്കള്‍ ഇടപെട്ട് പണം തിരികെ നല്‍കിയെന്നും ശ്രീകാന്ത് പറഞ്ഞു.
അഭിഭാഷകന്റെ ഭാര്യയ്ക്ക് നോര്‍ക്ക റൂട്‌സില്‍ ജോലി ശരിയാക്കി തരാമെന്നായിരുന്നു വാഗ്ദാനം. പത്ത് ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അഞ്ച് ലക്ഷം നല്‍കുകയായിരുന്നു. പണം നല്‍കി മൂന്ന് മാസത്തിനുളളില്‍ അപ്പോയിന്‍മെന്റ് ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആറ് മാസമായിട്ടും ജോലി ലഭിച്ചില്ല. തുടര്‍ന്ന് അഖില്‍ സജീവനെ ബന്ധപ്പെട്ടപ്പോള്‍ പത്തനംതിട്ടയിലേക്ക് വരാന്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ വീട് എടുത്ത് തന്നത് അഖില്‍ സജീവ് ആയിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.
എന്റെ മാനം നഷ്ടപ്പെട്ടു, സ്ഥാനം നഷ്ടപ്പെട്ടു, അവരെന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. അത് നിങ്ങള് കാരണമാണ് എന്നൊക്കെ പറഞ്ഞു. പിന്നെയും രണ്ട് കൊല്ലം കഴിഞ്ഞ് മെയിലാണ് പണം തന്നു തീര്‍ക്കുന്നത്. അഖില്‍ എന്നെ വൈകാരികമായി ഭീഷണിപ്പെടുത്തി. ഇനി എന്തെങ്കിലും ചെയ്താല്‍ ഞാനും എന്റെ ഭാര്യയും കുട്ടിയും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതിനാല്‍ ഞാന്‍ പിന്നെ പൊലീസ് നടപടികളിലേക്കൊന്നും പോയില്ലെന്നും ശ്രീകാന്ത് പറയുന്നു.
Comments are closed for this post.