വാഷിങ്ടൺ: കൊടും തണുപ്പും ശീതക്കാറ്റുംമൂലം യു.എസിലും കാനഡയിലും യുദ്ധസമാന സാഹചര്യം. ജനജീവിതം സ്തംഭിച്ചതോടെ രണ്ടിടത്തും ക്രിസ്മസ് ആഘോഷങ്ങളെ കാര്യമായി ബാധിച്ചു. അതികഠിനമായ തണ്ണുപ്പും ഇടവേളയില്ലാത്ത മഞ്ഞുവീഴ്ചയും ചേർന്നതോടെ അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഏതാണ്ട് മരവിച്ച നിലയിലാണ്. ക്യുബെക് മുതൽ ടെക്‌സസ് വരെയുള്ള 3,200 കിലോമീറ്റർ വിസ്തൃതിയിൽ കാലാവസ്ഥ അതീവ മോശമാണ്.
ഒരുസമയം മൈനസ് 40 ഡിഗ്രിവരെയാണ് താപനില രേഖപ്പെടുത്തിയത്. അതിശക്തമായി തുടരുന്ന ശീതക്കൊടുങ്കാറ്റ് 10 ലക്ഷത്തോളം പേരെ ദുരിതത്തിലാക്കി. പലയിടത്തും 2- 3 മീറ്റർ ഉയരത്തിൽ വരെ മഞ്ഞുമൂടി കിടക്കുകയാണ്.
ഹിമാപതത്തിൽ അമേരിക്കയിൽ 35 പേർ മരിച്ചു. കനത്ത ശീതക്കാറ്റിനെ തുടർന്നുണ്ടായ വൈദ്യുതി മുടക്കവും റിപ്പോർട്ട്‌ചെയ്തു. ഐസും മഞ്ഞും പൊതിഞ്ഞ വീടുകളിൽ കുടുങ്ങിയ നിലയിലാണ് ലക്ഷക്കണക്കിന് അമേരിക്കക്കാർ. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആയിരക്കണക്കിന് വിമാനങ്ങൾ ഈ ദിവസങ്ങളിൽ റദ്ദാക്കിയത്. ക്രിസ്മസ് ദിനത്തിൽ ഉച്ചവരെ മാത്രം 1700 വിമാനങ്ങളാണ് അമേരിക്കയിൽ റദ്ദാക്കിയത്. ശനിയാഴ്ച 3500ഉം, വെള്ളിയാഴ്ച 6000ഉം വിമാനസർവ്വീസുകൾ ആണ് റദ്ദായത്.
യുദ്ധസമാനമായ സാഹചര്യത്തിലേക്കാണു കാര്യങ്ങൾ പോകുന്നത്. റോഡിന്റെ വശങ്ങളിലെ വാഹനങ്ങളുടെ കാഴ്ചകൾ ഞെട്ടലുണ്ടാക്കുന്നു. ജീവനു ഭീഷണിയായ അപകടകരമായ സാഹചര്യമാണ്. എല്ലാവരോടും വീടിനകത്തുതന്നെ തുടരാനാണു നിർദേശിച്ചിട്ടുള്ളത്- ന്യൂയോർക്ക് ഗവർണറും ബഫലോ സ്വദേശിയുമായ കാത്തി ഹോച്ചൽ പറഞ്ഞു.
ബോംബ് സൈക്ലോൺ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങൾ നീണ്ടേക്കാമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. എങ്കിലും ഈ വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും അതിശൈത്യത്തിന് കുറവുണ്ടാകും എന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകർ.
NEW VIDEO: Snow drifts are reaching the height of SUVs in the Buffalo area as this historic blizzard gradually winds down. Some cars have been abandoned in the middle of roads during the height of the lake-effect snowstorm. #NYwx #snow pic.twitter.com/0v90aofgsX
— WeatherNation (@WeatherNation) December 25, 2022
Monster storm in US brings misery over Christmas weekend, over 35 dead
Comments are closed for this post.