കൊച്ചി: പുരാവസ്തു തട്ടിപ്പില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ മാവുങ്കല്‍. കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോഴായിരുന്നു മോന്‍സന്റെ പ്രതികരണം. ‘ശരിയായി അന്വേഷിച്ചാല്‍ ഡി.ജി.പി ഉള്‍പ്പെടെ പലരും അകത്തു പോകും. ഡി.ജി.പി മാത്രമല്ല, മുഖ്യമന്ത്രിയുടെ പി.എസ് വരെ ബന്ധപ്പെട്ട കേസാണ്. എല്ലാ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്നും മോന്‍സന്‍ മാവുങ്കല്‍ കൂട്ടിച്ചേര്‍ത്തു.
കെ.സുധാകരന് ഈ കേസുമായി യാതൊരു ബന്ധവുമില്ല. എല്ലാക്കാര്യവും ഇഡിക്ക് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അന്വേഷിക്കൂ’ എന്നും മോന്‍സന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോന്‍സന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു. വഞ്ചനാക്കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. ഐജി ജി ലക്ഷ്മണ, മുന്‍ ഡി.ഐ.ജി എസ്.സുരേന്ദ്രന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വഞ്ചനാക്കുറ്റമാണ് ഇവര്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്.
Comments are closed for this post.