കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവുശിക്ഷ.
മൂന്ന് ജീവപര്യന്തം കഠിനതടവും 5,25,000 രൂപ പിഴയുമാണ് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ.സോമന്‍ ആണ് ശിക്ഷിച്ചത്.
2019 ജൂലൈയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വീട്ടുജോലിക്കാരി ആയിരുന്ന സ്ത്രീയുടെ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭചിത്രം നടത്തിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇരയുടെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാം എന്നും പഠനത്തിന്റെ കൂടെ കോസ്‌മെറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും വാഗ്ദാനം നല്‍കി തെറ്റിദ്ധരിപ്പിച്ചാണ് പീഡനം നടത്തിയത്. കലൂര്‍ വൈലോപ്പിള്ളി ലൈനിലുള്ള വീടും മ്യൂസിയവുമായി ഉപയോഗിക്കുന്ന വീട്ടിലേക്ക് പ്രതി പെണ്‍കുട്ടിയെ കൊണ്ടുവരികയും അവിടെവച്ച് നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭചിത്രം നടത്തി എന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രതിക്കെതിരേ ചുമത്തപ്പെട്ട എല്ലാവകുപ്പുകളും തെളിയിക്കാനായതായി കോടതി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരിലായിരുന്നു പീഡനമെന്നാണ് പൊലിസ് രജിസ്റ്റര്‍ ചെയ്ത് കേസ്. എറണാകുളം ജില്ലാ പോക്‌സോ കോടതിയിലാണ് വിചാരണ നടന്നത്.
2018 മുതല്‍ പെണ്‍കുട്ടിയെ പ്രതി തുടര്‍ച്ചയായി പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. മോന്‍സന്റെ മുന്‍ ജീവനക്കാര്‍ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Comments are closed for this post.