2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

റമദാനിൽ പള്ളികളിൽ പണപ്പിരിവ് നടത്താൻ അനുമതി; ഈ നിബന്ധനകൾ പാലിക്കണം

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ കുവൈത്തിൽ പള്ളികളിൽ പണപ്പിരിവ് നടത്തുന്നതിന് അനുമതി. എന്നാൽ നിബന്ധനകൾക്ക് വിധേയമായാണ് പണപ്പിരിവ് നടത്തേണ്ടത്. പണപിരിക്കുന്നതിനായി എത്തുന്ന ജീവകാരുണ്യ സംഘടനയുടെ പ്രതിനിധി മുൻകൂട്ടി ഇക്കാര്യം പള്ളികളിലെ ഇമാമിനെ അറിയിക്കണം. കുവൈത്ത് മതകാര്യ മന്ത്രാലയമാണ് വിവിധ നിബന്ധനകളോടെ പണപ്പിരിവിന് അനുമതി നൽകിയത്.

പള്ളികളുടെ ചുവരുകളിൽ പുറത്തുനിന്നോ അകത്തോ നിന്നോ സംഭാവന ശേഖരിക്കാൻ ആഹ്വാനം ചെയ്യുന്ന പരസ്യങ്ങൾ പതിക്കുവാനും പണം നിക്ഷേപിക്കുന്നതിനുള്ള പെട്ടികൾ സ്ഥാപിക്കുവാനും അനുവാദമുണ്ടാവില്ല. അതേസമയം, മസ്ജിദിന്റെ കവാടത്തിനു പിന്നിലെ മതിലിനോട് ചേർന്ന് പരസ്യ പലകകൾ സ്ഥാപിക്കാൻ ഓരോ അസോസിയേഷനും അനുമതി ലഭിക്കും.

പണപ്പിരിവ് സംബന്ധിച്ച് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിളെയും മസ്ജിദ് വിഭാഗം ഡയറക്ടർമാർക്ക് മന്ത്രാലയം അറിയിപ്പ് നൽകയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ, വികസന മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ പണപ്പിരിവ് നടത്താൻ പാടുള്ളു എന്നാണ് ഈ അറിയിപ്പിൽ വ്യക്തമാക്കുന്നത്.

നിബന്ധനകൾ ഏതെങ്കിലും തെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ 66027725 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കുകയോ വിളിച്ച് അറിയിക്കുകയോ ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.