2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പ്രിയതമയുടെ കഴുത്തിലേക്ക് ഒരു വാള്‍

എം.വി സക്കറിയ

 
 
 
വധൂഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു ആ ദമ്പതിമാര്‍. സമീപകാലത്ത് വിവാഹിതരായവരാണ് അരോഗ്യദൃഡഗാത്രനും സുമുഖനുമായ ആ യുവാവും സുന്ദരിയായ ഭാര്യയും. രാജസൈന്യത്തിലെ യോദ്ധാവാണ് യുവാവ്. വഴിയില്‍ ഒരു പുഴ കടക്കേ@ണ്ടതുണ്ട@ായിരുന്നു. തോണിയില്‍ കുറേ ദൂരം നീങ്ങിയപ്പോഴേക്കും ചെറിയതോതില്‍ കാറ്റുവീശാന്‍ തുടങ്ങി. ക്രമേണ കാറ്റിന് ശക്തി കൂടിവന്നു. യോദ്ധാവായ ആ ചെറുപ്പക്കാരന്‍ ധൈര്യത്തോടെ തോണിയിലിരിക്കുകയാണ്. പക്ഷെ ഭാര്യ ഭയന്ന് നിലവിളിക്കാന്‍ തുടങ്ങി.    ‘അയ്യോ, നമ്മുടെ തോണി എത്ര ചെറുത്! കാറ്റാണെങ്കില്‍  അതിഭയാനകവും! ഏതു നിമിഷവും മുങ്ങിപ്പോവാം’
 അവളുടെ കരച്ചിലിന് ശക്തി കൂടി. പക്ഷെ ചെറുപ്പക്കാരനാവട്ടെ, നിശ്ശബ്ദനായി, കുലുങ്ങാതെ തോണിയിലിരുന്നു.  ഭാര്യ വിറയലോടെ ചോദിക്കുകയായി.  ‘അയ്യോ, നിങ്ങള്‍ക്ക് ഒട്ടും ഭയമില്ലേ? ഇത് നമ്മുടെ അന്ത്യ നിമിഷമാണെന്ന് തോന്നുന്നു. ഇനി രക്ഷയില്ല. നമ്മള്‍ അക്കരയെത്തുകയില്ല.  അല്ലെങ്കില്‍ എന്തെങ്കിലും അതിശയം സംഭവിക്കണം’.  ഇതുകേട്ടിട്ടും കുലുങ്ങാതിരുന്ന അയാളെ പിടിച്ചു കുലുക്കിക്കൊണ്ട@് അവള്‍ നിലവിളിയായി. ‘അനങ്ങാതിരിക്കുന്നോ? നിങ്ങള്‍ കരിങ്കല്ലായി മാറിപ്പോയോ?’ ഇതു കേട്ട് അയാള്‍ ചിരിക്കുകയാണ് ചെയ്തത്. എന്നിട്ടയാള്‍ ഉറയില്‍ നിന്ന് വാള്‍ ഊരിയെടുത്തു. തിളങ്ങുന്ന വാള്‍!! ഭടന്റെ സന്തതസഹചാരിയായ വാള്‍!!
 
   അവള്‍ അതിശയത്തോടെ നോക്കിനിന്നു.   ‘എന്താണിയാള്‍ ചെയ്യാന്‍ പോവുന്നത്?’ അപ്പോള്‍ അയാള്‍ മൂര്‍ച്ചയേറിയ, തിളങ്ങുന്ന ആ വാള്‍ സ്വന്തം പ്രിയതമയുടെ സുന്ദരമായ കഴുത്തില്‍ ചേര്‍ത്തുവെച്ചു!!ഒന്നനങ്ങിയാല്‍ കഴുത്തു മുറിയും!!  എന്നിട്ടയാള്‍ ചോദിച്ചു:
 ‘നിനക്ക് ഭയമു@േണ്ടാ?’  
 
ചോദ്യം കേട്ട്, അവള്‍ വിടര്‍ന്ന കണ്ണുകളോടെ മനോഹരമായി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു; ‘വാള്‍ അങ്ങയുടെ കൈയിലല്ലേ!!! അപ്പോള്‍ ഞാനന്തിന് ഭയപ്പെടണം? എനിക്കറിയാമല്ലോ നിങ്ങള്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന്?’  തെളിഞ്ഞൊരു മന്ദഹാസത്തോടെ, വാള്‍ തിരികെ ഉറയിലിട്ട് ആ യോദ്ധാവ് പറയുകയായി. 
‘ഇതുതന്നെയാണ് എന്റെയും മറുപടി. എനിക്കറിയാമല്ലോ, ദൈവം എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന്!!  അവന്റെ കൈകളിലാണല്ലോ കൊടുങ്കാറ്റെന്ന വാള്‍ ഇരിക്കുന്നത്!     സ്‌നേഹമുള്ളവന്‍ നല്‍കുന്നതെന്തായാലും അപ്പോള്‍ സംഭവിക്കുന്നതെല്ലാം നല്ലതിനായിരിക്കും. അന്തിമഫലം നന്മയായിരിക്കും. അത് തല്‍സമയം നമുക്ക് മനസ്സിലായാലും ഇല്ലെങ്കിലും!! രക്ഷ പ്രാപിച്ചാല്‍ അത് നല്ലതിന്!രക്ഷപ്പെടാനാവാതെ ഈ കയത്തില്‍ വിലയം പ്രാപിച്ചാല്‍, അതും നല്ലതിന്!  
 എല്ലാം അവന്റെ കൈകളിലാണ്. തെറ്റായതൊന്നും അവന്‍ ഒരിക്കലും ചെയ്യുകയില്ല. എന്നാല്‍ അവന്റെ യുക്തി ഒരുപക്ഷെ നമുക്ക് മനസ്സിലായിക്കൊള്ളണമെന്നുമില്ല’.  അവന്‍ പറഞ്ഞുകൊണ്ടേയിരിക്കെ, തോണി പതുക്കെ കരയോടടുക്കുകയായിരുന്നു!! അചഞ്ചലമായ ശുഭാപ്തിവിശ്വാസം, ഏതു പ്രതിസന്ധിയിലും മനസ്സിന് എത്രമാത്രം സാന്ത്വനമാകുമെന്ന്, കഥ വിവരിച്ചുകൊ@ണ്ട്, സൂഫിവര്യന്‍ ശിഷ്യന്മാരോട് പറയുന്നു@ണ്ട്.  ‘കൊടുങ്കാറ്റിലും നാം തുഴഞ്ഞുകൊണ്ടേയിരിക്കുക.
 
എന്തിന് പരിഭ്രമം? അതുകൊ@െണ്ടന്തു നേട്ടം?’  പരീക്ഷകളുടെയും പരീക്ഷണങ്ങളുടെയും ഈ വല്ലാത്തകാലത്ത് ഏറ്റവും പ്രസക്തമാണ് ഈ സമീപനം. തളര്‍ന്ന് പോവാം എന്നു തോന്നുന്ന അവസ്ഥയിലും ശുഭാപ്തിവിശ്വാസത്തോടെയിരിക്കുക, ആന്തരിക സമാധാനം നേടാന്‍ ശ്രമിക്കുക.’ക സിീം ്യീൗ’ൃല ശേൃലറ യൗ േരീാല, വേശ െശ െവേല ംമ്യ.’ എന്ന് ജലാലുദ്ദീന്‍ റൂമി.      സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയവരില്‍ പലരുടെയും കഥകളില്‍ നിന്ന് വെളിവാകുന്ന വസ്തുതകളും ഈ സത്യത്തെ സാധൂകരിക്കുന്നു. അഞ്ചു തവണ പരാജയപ്പെട്ടിട്ടും വിട്ടുകൊടുക്കാതെ, കുലുങ്ങാതെ നിന്നവര്‍, ഒരിക്കല്‍ വിജയത്തിനടുത്തുവരെ എത്തിയിട്ടും അടുത്ത തവണ പ്രിലിമിനറി പോലും ലഭിക്കാത്ത അവസ്ഥയിലും നേരെ മുന്നോട്ടുതന്നെ നടന്നവര്‍, നീ@ണ്ടുപോയ ക്വാറന്റൈനിലും മനസ്സുമടുക്കാതിരുന്നവര്‍, പരീക്ഷായാത്രക്കിടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റിട്ടും ആശുപത്രിയിലേക്ക് പോവാതെ പരീക്ഷാഹാളിലേക്ക് ചെന്ന് എഴുതി വിജയം കൊയ്തവര്‍!!! അങ്ങിനെയങ്ങിനെ കാറ്റില്‍ കുലുങ്ങാതിരുന്നവരുടെ നീണ്ട നിരകളാണവിടെ!! അവരാണ് മറുതീരമണഞ്ഞവര്‍, വിജയികള്‍!  ലക്ഷ്യത്തിലെത്തില്ലെന്ന് ഭയന്ന്, പുറപ്പെടുംമുമ്പെ യാത്ര അവസാനിപ്പിച്ച്, വിധിയെ കുറ്റപ്പെടുത്തിക്കൊ@േണ്ടയിരിക്കുന്നവരുടെ ലോകത്ത് ഇത്തരം യോദ്ധാക്കള്‍ നമുക്ക് പ്രകാശമായിത്തീരുന്നു.
ആ പ്രകാശം പിന്‍ഗാമികള്‍ക്കും വഴിതെളിക്കട്ടെ.മാഞ്ഞുപോവാത്ത ശുഭപ്രതീക്ഷയായിത്തീരട്ടെ.  ‘Hope is a good thing, maybe the best of things, and no good thing ever dies’-  Stephen King.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.