തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അര്‍ധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ‘മോഖ’. വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് അര്‍ധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മേയ് 12 രാവിലെയോടെ ദിശ മാറി വടക്ക് – വടക്ക് കിഴക്ക് സഞ്ചരിക്കാന്‍ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യത.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. കേരളത്തില്‍ വരുംദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കും. നിലവില്‍ മണിക്കൂറില്‍ 135 കി.മീ വരെ വേഗതയില്‍ തീവ്ര ചുഴലിക്കാറ്റായി സഞ്ചരിക്കുന്ന ‘മോഖ’ ഇന്ന് രാത്രി 165 കി.മീ വരെയും നാളെ 175 കി.മീ വരെയും വേഗത പ്രാപിക്കുമെന്നാണ് പ്രവചനം. വടക്കുദിശയില്‍ സഞ്ചരിക്കുന്ന മോഖ ഇന്ന് വടക്കുകിഴക്ക് ദിശയിലേക്ക് മാറി ഞായറാഴ്ചയോടെ ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍, മ്യാന്മറിന്റെ വടക്കന്‍ തീരങ്ങളില്‍ കൂടി കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം.
Comments are closed for this post.