
ന്യൂഡല്‍ഹി: ഹോം വര്ക്കുകളില്ലാത്തതും ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ക്ലാസ് നടത്തുന്നതുമായ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. വിദേശ രാജ്യമാ ഫിന്ലാന്ഡിലേതിന് തുല്യമായ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ആര്.എസ്.എസിന് കീഴിലുള്ള സംഘടനയായ ‘ശിക്ഷ സന്‍സ്കൃത് ഉത്തന്‍ ന്യാസ്’ സംഘടിപ്പിച്ച ജ്ഞാനോത്സവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസം നടപ്പിലാക്കുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്. ലോകശക്തികളായ അമേരിക്ക പോലും ഈ രാജ്യത്തെ വിദ്യാഭ്യാസ പുരോഗതിയില്‍ ആശ്ചര്യപ്പെടുന്നു. അവര്‍ പരീക്ഷകളില്‍ മാര്‍ക്ക് നേടുന്നതിനെപ്പറ്റിയല്ല പഠിപ്പിക്കുന്നത്, ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനാണ്. അവര്‍ അവരുടെ രാജ്യത്തിന്റെ മൂല്യങ്ങളെ സംബന്ധിച്ച് പഠിപ്പിക്കുന്നത് പോലെ നമ്മളും കുട്ടികളെ നമ്മുടെ രാജ്യത്തിന്റെ മൂല്യത്തെപ്പറ്റി ബോധവാന്മാരാക്കണം; ഭാഗവത് പറഞ്ഞു. ആ രാജ്യത്ത് വര്‍ഷത്തില്‍ 190 ദിവസം മാത്രമാണ് ക്ലാസ് നടക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ സ്കൂളുകളില്‍ ഒരാഴ്ച 30 മുതല്‍ 33 മണിക്കൂര്‍ വരെയെങ്കിലും ക്ലാസ് നടക്കും.
ഇന്ത്യയില്‍ ഭൂരിഭാഗം കുട്ടികളും അവരുടെ മൂന്ന് വയസ്സ് മുതല്‍ വിദ്യാഭ്യാസ രംഗത്തേക്ക് ചുവടുവയ്ക്കും. തുടര്‍ന്നുള്ള ഒന്‍പത് വര്‍ഷവും ഇവര്‍ ഒരേ ഘടനയില്‍ തന്നെ അവരുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകും. ഈ രീതിയിലും മാറ്റം വരണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.