2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാട്ടി: കൊവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ആര്‍.എസ്.എസ് മേധാവി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഉണ്ടായതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍.എസ്.മേധാവി മോഹന്‍ ഭഗത്.ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാരും പൊതുജങ്ങളും, അധികാരികളും അലംഭാവം കാണിച്ചെന്നും അതിനാലാണ് രാജ്യം ഇപ്പോള്‍ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ യുക്തിയില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണം. ഇപ്പോള്‍ മൂന്നാം തരംഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സ്വയം ഭയപ്പെടേണ്ടതില്ലെന്നും, സ്വയം തയ്യാറെടുക്കുകയാണ് വേണ്ടതെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ഇത് ആദ്യമായാണ് കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പരസ്യമായി ആര്‍എസ്എസ് രംഗത്തെത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.