2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

14 മത്സരം 45 വിക്കറ്റ്, മുഹമ്മദ് ഷമി തകര്‍ത്തത് റെക്കോര്‍ഡുകള്‍

14 മത്സരം 45 വിക്കറ്റ്, മുഹമ്മദ് ഷമി തകര്‍ത്തത് റെക്കോര്‍ഡുകള്‍

മുംബൈ: ഇന്ത്യ ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ്, കൂടെ മുഹമ്മദ് ഷമിയും റൊക്കോര്‍ഡുകളെയെല്ലാം തകര്‍ത്ത്‌കൊണ്ട് തന്നെ കൂടെയുണ്ട്. ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. എന്നാല്‍ വീഴ്ത്തിയതാകട്ടെ 14 വിക്കറ്റുകള്‍. മത്സരത്തില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തി ശ്രീലങ്കന്‍ ബാറ്റര്‍മാരെ വട്ടം കറക്കാന്‍ ഷമിയ്ക്ക് സാധിച്ചു. ഒപ്പം പുതിയൊരു റെക്കോഡും താരം നേടിയെടുത്തു.

ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന വലിയൊരു റെക്കോഡ് ഷമി സ്വന്തമാക്കി. ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന 44 വിക്കറ്റുകളുടെ റെക്കോഡ് ഷമി തകര്‍ത്തു. 45 വിക്കറ്റുകളാണ് ഷമി ലോകകപ്പില്‍ നിന്ന് മാത്രമായി ഇന്ത്യയ്ക്ക് വേണ്ടി വീഴ്ത്തിയത്. അതും വെറും 14 മത്സരങ്ങളില്‍ നിന്ന്. ശ്രീലങ്കയ്‌ക്കെതിരേ വെറും അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഷമി അഞ്ചുവിക്കറ്റെടുത്തത്. അതില്‍ ഒരു മെയ്ഡന്‍ ഓവറും ഉണ്ട്.

   

സഹീര്‍ഖാന്‍ 44 വിക്കറ്റെടുക്കാന്‍ 23 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചു. ശ്രീനാഥ് 34 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്. ഈ പ്രകടനത്തിന്റെ മികവില്‍ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഷമി എട്ടാം സ്ഥാനത്തെത്തി. 39 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റെടുത്ത ഗ്ലെന്‍ മഗ്രാത്താണ് ഒന്നാമത്. 68 വിക്കറ്റുള്ള മുത്തയ്യ മുരളീധരന്‍ രണ്ടാമതും ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് 56 വിക്കറ്റുമായി മൂന്നാമതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.